കൊല്ലങ്കോട്: ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം ഇന്നാരംഭിക്കും. രാവിലെ 9.30 ന് തിരുമല ആനന്ദാശ്രമം മഠാധിപതി സ്വാമി സുകുമാരാനന്ദ ഭദ്രദീപം തെളിച്ച് ലക്ഷാര്‍ച്ചന ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് 9 ദിവസവും സ്വാമിയുടെ നേതൃത്വത്തില്‍ ലളിതാസഹസ്രനാമ ലക്ഷാര്‍ച്ചന നടക്കും. ലക്ഷാര്‍ച്ചനയില്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാ ഭക്തര്‍ക്കും പങ്കെടുക്കാം. ദിവസവും വൈകിട്ട് 5 മുതല്‍ വിവിധസംഘങ്ങള്‍ നടത്തുന്ന സംഗീതാര്‍ച്ചന ഉണ്ടായിരിക്കും. പത്താം ദിവസമായ 30 ന് ശനിയാഴ്ച രാവിലെ 8 മുതല്‍ സ്വാമി സുകുമാരാനന്ദയുടെ നേതൃത്വത്തില്‍ വിദ്യാരംഭം നടക്കും. വിദ്യാരംഭം നടത്താനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ദേവസ്വത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ദേവസ്വം സെക്രട്ടറി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: