ചിറയിന്‍കീഴ്: മൂന്നുദിവസക്കാലം മുടപുരം തെങ്ങുംവിള ക്ഷേത്ര മൈതാനിയില്‍ തെങ്ങുംവിള ബോയ്സ് സംഘടിപ്പിച്ച രണ്ടാമത് വോളിബാള്‍ ടൂര്‍ണമെന്റില്‍ മൗലാന മംഗലപുരം ഒന്നാംസ്ഥാനം നേടി. വക്കം കമ്പനിയന്സ് രണ്ടാംസ്ഥാനം കരസ്ഥമാക്കി. സമാപനസമ്മേളനം അഡ്വ വി. ജോയി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ സിഐ എം. അനില്‍കുമാര്‍ സംസാരിച്ചു. തെങ്ങുംവിള ഭഗവതി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പി. ജയന്, പ്രസിഡന്റ് എം. പ്രസന്നന് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടൂര്‍ണമെന്റിന്റെ ഭാഗമായി തിരുവനന്തപുരം ആര്‍സിസിയിലെ നിര്‍ധനരോഗികളുടെ ചികിത്സാച്ചെലവിലേക്കായി 10,001 രൂപ തെങ്ങുംവിള ബോയ്സ് സംഭാവന നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: