മയക്കുമരുന്ന് ശൃംഖലയില്‍ തന്റെ മകനുണ്ടെങ്കില്‍ അവനെയും കൊല്ലും

Thursday 21 September 2017 3:13 pm IST

മനില: മയക്കു മരുന്ന് ശൃംഖലയില്‍ തന്റെ മകന് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ഉടന്‍ തന്നെ കൊന്നുകളയുമെന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡിഗ്രോ ഡുറ്റേര്‍റ്റെ. കഴിഞ്ഞ ദിവസമാണ് പ്രസിഡന്റിന്റെ മകനും യുവ പാര്‍ട്ടി നേതാവുമായ പോളൊ ഡുറ്റേര്‍റ്റെക്കെതിരെ പോലീസ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചത്. അധികാരമുപയോഗിച്ച് പോളോ ഡുറ്റേര്‍റ്റെ ചൈനയില്‍ നിന്നും മയക്കുമരുന്നായ 'മെറ്റാഫെറ്റാമൈന്‍' രാജ്യത്ത് വന്‍തോതില്‍ ഇറക്കുമതി ചെയ്‌തെന്ന് എതിര്‍കക്ഷികള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പോളോയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍ സകല ആരോപണങ്ങളെയും പോളോ നിരാകരിക്കുകയാണുണ്ടായത്. അഴിമതിക്കും മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഡുറ്റേര്‍റ്റെ കഴിഞ്ഞ ദിവസം പൊതു യോഗത്തില്‍ പറഞ്ഞിരുന്നു. തന്റെ മക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവരെയും ശിക്ഷിക്കുമെന്നാണ് ഡുറ്റേര്‍റ്റെ പ്രഖ്യാപന വേളയില്‍ പരാമര്‍ശിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.