അന്‍വറിന്റെ പാര്‍ക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്

Thursday 21 September 2017 3:20 pm IST

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഇതുസംബന്ധിച്ച് മലിനീകരണ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ചൊവ്വാഴ്ചക്കകം മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണം. ഇതില്‍ വീഴ്ച ഉണ്ടായാല്‍ പാര്‍ക്ക് അടച്ചുപൂട്ടുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു. മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പാര്‍ക്കിന്റെ അനുമതി നേരത്തെ പിന്‍വലിച്ചിരുന്നു.