മുംബൈ: മുതിര്‍ന്ന നേതാവ് നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു. മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 12 വര്‍ഷമായി ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അതിനാലാണ് താന്‍ പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: