മഴയില്‍ 70 ഏക്കര്‍ നെല്‍പ്പാടം നശിച്ചു

Thursday 21 September 2017 7:57 pm IST

കൊടുവായൂര്‍:കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ കൊടുവായൂര്‍ പഞ്ചായത്തിലെ 70 ഏക്കറിലധികം നെല്‍പ്പാടം നശിച്ചു.കൊയ്യാനായ പാടങ്ങളാണ് വെള്ളത്തില്‍ വീണത്.വെട്ടുമ്പുള്ളി പാടശേഖരത്തിലെ 72 കര്‍ഷകരില്‍ അഞ്ച് കര്‍ഷകരുടെ 10 ഏക്കര്‍ കൃഷി മാത്രമാണ് ഇതുവരെ കൊയ്തത്. മഴയത്ത് കൊയ്ത്ത് യന്ത്രമുപയോഗിച്ച് കൊയ്താല്‍ നെല്ല് വയ്‌ക്കോലിനൊപ്പം പാടത്തു തന്നെ വീഴുമെന്ന് കര്‍ഷകര്‍ പറയുന്നു. മഴ മാറി നിന്നാലും ചെളിയില്‍ വീണ കതിരുകള്‍ കൊയ്യുവാന്‍ കഴിയാത്ത സ്ഥിതിയാണ്.കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.