അമ്പലപ്പുഴ: സ്വാമി ദര്‍ശനത്തിന്റെ പുണ്യവും പേറി സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായര്‍ ശതാഭിഷേക നിറവില്‍. ഇതിന്റെ ഭാഗമായി അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.
18-ാം വയസു മുതല്‍ അമ്പലപ്പുഴ സംഘത്തോടൊപ്പം ആചാരനുഷ്ഠാനങ്ങളോടെ ശബരിമല യാത്ര ആരംഭിച്ച ചന്ദ്രശേഖരന് നായര്‍ 1999 മുതല്‍ അമ്പലപ്പുഴ അയ്യപ്പ സംഘത്തിന്റെ പെരിയസ്വാമിയായി. ഞായറാഴ്ച അദ്ദേഹത്തിന്റെ വസതിയായ കളത്തില്‍ വീട്ടില്‍ പുലര്‍ച്ചെ മുതല്‍ ശതാഭിഷേകപൂജ നടക്കും.
രാവിലെ 10.30 ന് അമ്പലപ്പുഴ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് പെരിയസ്വാമിയെ സ്വീകരിച്ച് ഘോഷയാത്രയായി സമ്മേളന വേദിയായ ശ്രീപ്രിയ ഓഡിറ്റോറിയത്തില്‍ എത്തും. 11ന് ഭദ്രദീപ പ്രകാശനം മന്ത്രി ജി. സുധാകരന് നിര്‍വഹിക്കും.
ക്ഷേത്ര കലാപീഠം ഡയറക്ടര്‍ ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ബി പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. സ്വാമി അയ്യപ്പദാസ് ഗുരുവന്ദനവും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുലാല്‍ ഉപഹാര സമര്‍പ്പണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: