ഗുരുസ്മരണയില്‍ നാട്

Thursday 21 September 2017 8:37 pm IST

ആലപ്പുഴ: ശ്രീനാരായണ ഗുരുവിന്റെ തൊണ്ണൂറാമത് മഹാസമാധി ദിനാചരണം നാടെങ്ങും ആചരിച്ചു. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ താലൂക്ക് യൂണിയനുകളുടെ ആസ്ഥാനത്തും,വിവിധ ശാഖകളും, കുടുംബയൂണിറ്റുകളും കേന്ദ്രീകരിച്ച് സമാധി ദിനാചരണ പരിപാടികള്‍ നടത്തി. അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന്‍ ആസ്ഥാനത്തു രാവിലെ ഒന്‍പതിനു പ്രസിഡന്റ് കലവൂര്‍ എന്‍.ഗോപിനാഥ് പതാക ഉയര്‍ത്തും. തുടര്‍ന്നു ഗുരുമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, ഗുരുഭാഗവതപാരായണം, വനിതാ സംഘത്തിന്റെ സമൂഹ പ്രാര്‍ഥന. വൈകിട്ടു മൂന്നിന് അനുസ്മരണ സമ്മേളനത്തില്‍ കോട്ടയം ഗുരുസേവാനികേതന്‍ മുഖ്യ ആചാര്യന്‍ എ.വി. അശോകന്‍ പ്രഭാഷണം നടത്തി. ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരക്ഷേത്രങ്ങളിലും കുടുംബയൂണിറ്റുകളിലും പുഷ്പാര്‍ച്ചന, സമൂഹപ്രാര്‍ഥന, മൗനജാഥകള്‍, അനുസ്മരണ സമ്മേളനങ്ങള്‍, ഗുരുപ്രഭാഷണങ്ങള്‍, അന്നദാനം, കഞ്ഞിവീഴ്ത്തല്‍, ദീപക്കാഴ്ചകള്‍ തുടങ്ങിയവ നടന്നു. എസ്എന്‍ഡിപി കുട്ടനാട് യൂണിയന്റെ കീഴിലുള്ള 75 ശാഖായോഗങ്ങളിലും ഗുരുസമാധി വിവിധ ചടങ്ങുകളോടെ ആചരിച്ചു.ഗുരുഭാഗവത പാരായണം, കീര്‍ത്തനാലാപനം, ഗുരുപൂജ, ഉപവാസം, പ്രാര്‍ഥനാ യോഗങ്ങള്‍, അന്നദാനം എന്നിവ നടന്നു. കണിച്ചുകുളങ്ങര, ചേര്‍ത്തല താലൂക്ക് യൂണിയനുകളിലും സമാധിദിനം വിപുലമായി ആചരിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.