അമ്പലപ്പുഴ: നീര്‍ക്കുന്നം തേവരുനട ക്ഷേത്രത്തിലെ ചന്ദനമരം മോഷണം പോയ കേസില്‍ സിപിഎമ്മുകാരന് പിടിയിലായതായി സൂചന. കഞ്ഞിപ്പാടം ബ്രാഞ്ച് കമ്മറ്റിയംഗത്തെയാണ് അമ്പലപ്പുഴ പോലീസ് പിടികൂടിയതായി അറിയുന്നത്. കഴിഞ്ഞ 14ന് ക്ഷേത്രപുരയിടത്തിലെ മരം മോഷണം പോയത്. 2 മീറ്റര്‍ നീളത്തിലും 40 സെ.മീറ്റര്‍ വ്യാസത്തിലും മുറിച്ചു വില്പനയ്ക്കു ശ്രമിക്കവെയാണ് പിടിയിലായതെന്നറിയുന്നു. മുമ്പും ഇതേഭാഗത്ത് ചന്ദനമരം മോഷണം പോയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: