ചങ്ങനാശേരി: നഗരത്തില്‍ ഗതാഗതം കുത്തഴിഞ്ഞ നിലയില്‍ .നഗരത്തില്‍ വാഹനങ്ങള്‍ ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കാതെ സഞ്ചരിക്കുന്നത് മൂലം ഗതാഗത തടസ്സത്തിനും കുരുക്കിനും കാരണമാകുന്നു.
പെരുന്ന കവിയൂര്‍ റോഡിലേക്കുള്ള പാതയില്‍ ഗതാഗതക്കുരുക്ക്നിത്യസംഭവമായി്. തെക്കു നിന്നും വരുന്ന വാഹനങ്ങള്‍ നിയമം തെറ്റിച്ച് വലതു വശത്തുകൂടി കവിയൂര്‍ റോഡില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതുമൂലം ഇവിടെ ഗതാഗത തടസ്സം ഒഴിഞ്ഞ നേരമില്ല. വലിയ വാഹനങ്ങളും കാറുകളും ഇവിടെ നിന്ന് തിരിഞ്ഞു പോകാന്‍ ബുദ്ധിമുട്ട് നേരിടുമ്പോഴാണ് ഗതാഗത തടസ്സത്തിനു കാരണമായി ട്രാഫിക്ക് നിയമലംഘനം അരങ്ങേറുന്നത്.പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് വ്യാപാരികളടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: