മലപ്പുറം: വീണ്ടും വിവാഹം കഴിക്കാനൊരുങ്ങിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു. മലപ്പുറം കുറ്റിപ്പുറത്തെ സ്വകാര്യ ലോഡ്ജില്‍ വെച്ചാണ് സംഭവം. പുറത്തൂര്‍ സ്വദേശിയായ ഇര്‍ഷാദിന്(27) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഇര്‍ഷാദിന്റെ ഭാര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പെരുമ്പാവൂര്‍ സ്വദേശിനിയായ യുവതിയുടെ രണ്ടാമത്തെ ഭര്‍ത്താവാണ് ഇര്‍ഷാദ്. ആദ്യ വിവാഹബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഇര്‍ഷാദ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് സ്ത്രീയെ പ്രകോപിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
ജനനേന്ദ്രിയം മുറിച്ചതായി സ്ത്രീ പോലീസിനോട് സമ്മതിച്ചെങ്കിലും സ്വയം മുറിച്ചതാണെന്നാണ് ഇര്‍ഷാദിന്റെ വാദം. ഇരുവര്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: