സര്‍ക്കാര്‍ ഓഫീസുകളില്‍ താമസമാക്കാന്‍ വനവാസികളോട് പ്രകൃതി സംരക്ഷണ സമിതി

Thursday 21 September 2017 9:45 pm IST

കല്‍പ്പറ്റ: പുനരധിവാസം ആവശ്യപ്പെട്ട് കൈയേറിയ വനഭൂമി ഒഴിയാനും സര്‍ക്കാര്‍ ഓഫീസുകളില്‍ താമസമാക്കാനും തയാറാകണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി.നൂല്‍പ്പുഴ പഞ്ചായത്തിലെ ചാടകപ്പുര, കാക്കത്തോട് ആദിവാസി കോളനികളിലെ 50ല്‍പരം കുടുംബങ്ങളാണ്. വന്യജിവി സങ്കേതത്തിലെ അളിപ്പുറത്ത് കാട് കൈയേറി കുടിലുകള്‍ കെട്ടിയത്. കല്ലൂര്‍ പുഴയും കൊട്ടങ്കരപിലാക്കാവ് തോടുകളും സംഗമിക്കുന്ന താഴ്ന്ന പ്രദേശത്താണ് ചാടകപ്പുര. മഴക്കാലങ്ങളില്‍ രണ്ട് കോളനികളിലും വെള്ളംകയറും. വീടുകളുടെ അകംപോലും ചളിക്കുളമാകും. ഓരോ വര്‍ഷവും അഞ്ചും ആറും തവണയാണ് കോളനിവാസികളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത്. 2005ലും ഈ കോളനികളിലെ കുടുംബങ്ങള്‍ വനം കൈയേറി കുടില്‍ കെട്ടിയിരുന്നു. മാറ്റിപ്പാര്‍പ്പിക്കുന്നതിനു അടിയന്തര നടപടി ഉണ്ടാകുമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ ഒരു ദശാബ്ദം കഴിഞ്ഞിട്ടും പുനരധിവാസം നടന്നില്ല. സ്ഥലം എംഎല്‍എയും ത്രിതല പഞ്ചായത്ത് ഭരണസമിതികളും വനവാസികള്‍ അനുഭവിക്കുന്ന കഷ്ടതകള്‍ക്കുനേരേ കണ്ണടച്ചു. വയനാട്ടിലെ ആദിവാസികള്‍ക്ക് ഭൂമി വിലയ്ക്കുവാങ്ങി നല്‍കുന്നതിനു 12 വര്‍ഷം മുമ്പ് അനുവദിച്ച 50 കോടി രൂപയുടെ കാര്യക്ഷമമായ വിനിയോഗം ഉണ്ടായില്ലെന്നും പ്രകൃതി സംരക്ഷണസമിതി കുറ്റപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. എ.വി. മനോജ്, ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, സണ്ണി മരക്കടവ്, തച്ചമ്പത്ത് രാമകൃഷ്ണന്‍, എ. ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.