പെരിന്തല്‍മണ്ണ: 2.46 കോടിയുടെ നിരോധിത നോട്ടുകളുമായി അഭിഭാഷകനടക്കം ആറുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശികളായ ബാലരാമപുരം അലീഫ് മന്‍സില്‍ മുഹമ്മദ് അന്‍സ്(39), വള്ളക്കടവ് ശ്രീവിലാസ് വീട്ടില്‍ അഡ്വ.കണ്ണന് കൃഷ്ണകുമാര്‍(33), ബീമപള്ളി മുഹമ്മദ്ഷാന്‍(36), പൂങ്കോട് മരുതാറവിളാകം അച്ചു(26), ബീമാപള്ളി അന്‍സാറുദ്ദീന്‍(37), മലപ്പുറം അരീക്കോട് സ്വദേശി തെക്കേയില്‍ അബ്ദുള്‍ നാസര്‍(29) എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് സംഘം പിടിയിലായത്. രണ്ടുകാറുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഇവരില്‍ നിന്ന് ഒരു എയര്‍ പിസ്റ്റളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
പെരിന്തല്‍മണ്ണ സിഐ ടി.എസ്.ബിനു, എസ്ഐ കമറുദ്ദീന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: