മഴ: സ്കൂളിണ്റ്റെ കോണ്‍ക്രീറ്റ്‌ തൂണ്‍ തകര്‍ന്നു

Friday 15 July 2011 11:43 pm IST

ഉപ്പള: ചെറുഗോളി ഗവണ്‍മെണ്റ്റ്‌ വെല്‍ഫെയര്‍ സ്കൂള്‍ മലയാളവിഭാഗം കെട്ടിടത്തിണ്റ്റെ തൂണ്‌ മഴയില്‍ തകര്‍ന്നു. തൂണു തകര്‍ന്ന്‌ ക്ളാസ്‌ മുറിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ കുട്ടികളെ കന്നഡ മീഡിയം ക്ളാസ്‌ മുറിയിലേക്ക്‌ മാറ്റി. ഇതോടെ കന്നഡ- മലയാളം മീഡിയം കുട്ടികളെ പഠിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയുമായി. സ്കൂളിണ്റ്റെ ശോചനീയാവസ്ഥയെക്കുറിച്ച്‌ ദീര്‍ഘനാളായി അധ്യാപകരും നാട്ടുകാരും അധികൃതരെ അറിയിച്ചിരുന്നു. പക്ഷെ, ഇതുവരെ നടപടിയുണ്ടായിട്ടില്ല.