കണ്ണൂര്‍: ദേശീയ പാതയോരത്ത് അറവുമാലിന്യം നിക്ഷേപിച്ചത് ജനങ്ങള്‍ക്ക് ദുരിതമായി. കണ്ണൂര്‍ തളിപ്പറമ്പ് ദേശീയപാതയില്‍ കല്ല്യാശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസ്, ഹാജിമൊട്ട, മാങ്ങാട് ഗ്യാസ് ഏജന്‍സി, ധര്‍മ്മശാല കണ്ടെയിനര്‍ ഡിപ്പോ എന്നിവക്ക് സമീപങ്ങളിലാണ് 25ലധികം ചാക്ക് അറവുമാലിന്യങ്ങള്തള്ളിയത്. നാട്ടുകാരും വാഹന ഉടമകളും വ്യാപാരികളും വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണവം പോലീസ് സ്ഥല ത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളില്സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. അറവുശാലകളില്‍നിന്നും മാലിന്യമെടുക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. മാലിന്യ നിക്ഷേപത്തെ തുടര്‍ന്ന് കടുത്ത ദുര്‍ഗന്ധമാണ് ഈ മേഖലയില്‍ അനുഭവപ്പെടുന്നത്. നാട്ടുകാരുടെ സഹകരണത്തോടെ ഇന്നലെ ഏറെ വൈകിയാണ് ഇവ നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: