മാര്‍ക്‌സിസ്റ്റ്-ജിഹാദി ഭീകരതയ്‌ക്കെതിരെ ജനരോഷം ആളിക്കത്തുന്നു: ആര്‍എസ്എഎസ്

Friday 22 September 2017 12:46 am IST

മമ്പറം: മാര്‍കിസ്റ്റ്, ജിഹാദി ഭീകരതയ്‌ക്കെതിരെ ജനരോഷം കേരളത്തില്‍ ആളിക്കത്തുകയാണെന്ന് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍. മാര്‍കിസ്റ്റ് അക്രമത്തിനും ജനാധിപത്യവിരുദ്ധതക്കെതിരെ ബിജെപി സംഘടിപ്പിച്ച ജനരക്ഷായാത്രയില്‍ മുഴുവന്‍ ജനാതിപത്യവിശ്വാസികളും അണിചേരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ധര്‍മ്മടം നിയോജക മണ്ഡലത്തിലെ സംഘപരിവാര്‍ സംഘടനകളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരൂന്നു അദ്ദേഹം. ജിഹാദി ചുവപ്പ് ഭീകരതകെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കൂമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ ഒക്ടോബര്‍ 5ന് രാവിലെ 10 മണിക്ക് മമ്പറം പിണറായി വഴി കാല്‍നടയായി തലശ്ശേരി വരെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷ, കേന്ദ്ര മന്ത്രിമാര്‍, ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയില്‍ ധര്‍മ്മടം മണ്ഡലത്തില്‍ നിന്ന് 15000 ത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമനിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ്, നേതാക്കളായ കെ.പ്രമോദ്, ആര്‍.കെ.ഗിരിധരന്‍, കെ.പി.ഹരീഷ് ബാബു, ശ്യാംമോഹന്‍, കേണല്‍ രാംമദാസ്, എന്‍.ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.