കണ്ണൂര്‍: കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘിന്റെ സംസ്ഥാന സമ്മേളനം നവംബര്‍ 15, 16 തിയ്യതികളില്‍ തൊടുപുഴയില്‍ നടക്കും. ജില്ലാ പ്രസിഡണ്ട് സി.സി.രവീന്ദ്രന് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റി, സംസ്ഥാന യോഗം വന്‍ വിജയമാക്കുവാന്‍ സഹകരിക്കണമെന്ന് അംഗങ്ങളോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി ബ്ലോക്ക്തലത്തിലുള്ള സംഘടനാ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതോടൊപ്പം ഈ വര്‍ഷം പ്രവര്‍ത്തനം പഞ്ചായത്ത്തലത്തിലേക്കുകൂടി വ്യാപിപ്പിക്കണമെന്ന് പറഞ്ഞു. സുധീര്‍യജ്ഞദാസ്, എം.പി.ബാലന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എ.കെ.രാമകൃഷ്ണന് സ്വ#ോാഗതവും പി.ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: