പാക്കിസ്ഥാനില്‍ സ്ഫോടനം; 11 മരണം

Saturday 1 September 2012 1:05 pm IST

പെഷവാര്‍: വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ പെഷവാര്‍ നഗരത്തിലുണ്ടായ കാര്‍ ബോംബ്‌ സ്ഫോടനത്തില്‍ ഒരു കുട്ടി അടക്കം 11 പേര്‍ കൊല്ലപ്പെട്ടു. പെഷവാറിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ്‌ സ്ഫോടനമുണ്ടായത്‌. സംഭവത്തില്‍ കുറഞ്ഞതു 16 പേര്‍ക്ക്‌ പരിക്കേറ്റു. മട്ടാനിയിലെ മോസ്കിനു സമീപമുള്ള മാര്‍ക്കറ്റിലാണ്‌ സ്ഫോടനമുണ്ടായതെന്ന്‌ സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. മാര്‍ക്കറ്റിലെ ഒരു വര്‍ക്ക്ഷോപ്പില്‍ അറ്റകുറ്റപ്പണിക്കെത്തിച്ച കാറിലാണ്‌ സ്ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിരുന്നതെന്ന്‌ സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിക്കേറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നാണ്‌ റിപ്പോര്‍ട്ട്‌. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ പത്തോളം കടകള്‍ കത്തിനശിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, ആക്രമണത്തിനു പിന്നില്‍ താലിബാന്‍ ഭീകര സംഘടനയെയാണ്‌ സംശയിക്കുന്നത്‌. ഇതിനു മുമ്പും സമാനമായ ആക്രമണങ്ങള്‍ പാക്കിസ്ഥാനിലെ വിവിധ പ്രദേശങ്ങളില്‍ താലിബാന്‍ നടത്തിയിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.