കണ്ണൂര്‍: തിരുവനന്തപുരത്തുവെച്ച് നടന്ന 29-ാമത് ദക്ഷിണമേഖലാ അത്ലറ്റിക് മീറ്റില്‍ കേരളത്തിനുവേണ്ടി മെഡല്‍ ജേതാക്കളായ എളയാവൂര് സിഎച്ച്എം ഹയര്‍സെക്കണ്ടറി സ്കൂളിലെ മുഹമ്മദ് അഫ്ഷാന്, വിഷ്ണു ബിജു എന്നിവര്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷാഹിന മൊയ്തീന്, ഒ.കെ.ബിനീഷ്, പി.അബ്ദുള്ള, പി.പി.സുബൈര്‍, പി.സി.അബ്ദുറസാഖ്, കെ.കൃഷ്ണകുമാര്‍, ടി.ടി.നൗഷാദ്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: