തളിപ്പറമ്പ്: നാലര ലിറ്റര്‍ മദ്യവുമായി പെരുമ്പടവ് സ്വദേശിയായ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. മാവിലേക്കുന്നേല് ജോബി ജോസ് (38)നെയാണ് തളിപ്പറമ്പ് എക്സൈസ് അധികൃതര്‍ പിടികൂടിയത്. വിദേശമദ്യം വില്പനനടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാള്‍.
ഉദ്ഘാടനം നാളെ
പയ്യാവൂര്‍: ഗ്രാമ പഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുകയും ഇപ്പോള്‍ അനുബന്ധ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്ത പയ്യാവൂര്‍ പിഎച്ച്സി സബ ്സെന്റെര് നാളെ ഉച്ചക്ക് രണ്ട് മണിക്ക് കെ.സി.ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പയ്യാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: