തലശ്ശേരി: നിര്‍മ്മാണത്തിലുള്ള വീടിന്റെ കുളിമുറി ഭാഗത്തുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നു മണ്ണ് മൂടി. നിട്ടൂര്‍ ബാലത്തിലെ കുറുക്കന്റവിട പറമ്പില്‍ കെ.ആബൂട്ടി പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ കിണറാണ് പില്ലറടക്കം തകര്‍ന്ന് താഴ്ന്നത്. എതാണ്ട് 24 കോല് ആഴമുള്ള കിണര്‍ അടിഭാഗത്ത് നിന്ന് കല്ലു കെട്ടി ഭദ്രമാക്കിയതായിരുന്നു. എതാണ്ട് 2 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: