ഇരിട്ടി: മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പ് മേധാവികളേയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന താലൂക്ക്തല ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായുള്ള ജില്ലയിലെ ആദ്യത്തെ ജനസമ്പര്‍ക്ക പരിപാടി 26ന് രാവിലെ 10 മുതല്‍ ഇരിട്ടി പയഞ്ചേരി മുക്കിലുള്ള ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടക്കും. ജനസമ്പര്‍ക്ക പരിപാടിയില്‍ പരിഹരിക്കേണ്ട പരാതികളും അപേക്ഷകളും സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്നാണ്. ഇന്നു വൈകിട്ട് 5 മണിക്ക് മുമ്പായി പൊതു ജനങ്ങളുടെ പരാതികളും ബന്ധപ്പെട്ട അപേക്ഷകളും ഇരിട്ടി താലൂക്ക് ഓഫീസില്‍ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ജനസമ്പര്‍ക്ക പരിപാടിയുടെ കൗണ്ടറിലോ ഇരിട്ടി താലൂക്ക് പരിധിക്കകത്തുള്ള വില്ലേജ് ഓഫീസുകളിലോ സമര്‍പ്പിക്കാവുന്നതാണ്. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് കൈമാറി 26ന് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ തീര്‍പ്പ് കല്പ്പിക്കുകയോ പരാതിക്ക് പരിഹാരമുണ്ടാക്കുകയോ ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: