ചെറുപുഴ: മലയോരത്തെ പ്രശസ്ത നൃത്തകലാ വിദ്യാലയമായ നാദബ്രഹ്മ കലാക്ഷേത്രം കഴിഞ്ഞ 22 വര്‍ഷമായി കലാരംഗത്തുള്ളവര്‍ക്ക് നല്കുന്ന വെങ്കല ശില്പവും പ്രശസ്തിപത്രവും പതിനായിരത്തിയൊന്ന് രൂപയുമടങ്ങുന്ന പുരസ്ക്കാരം പ്രശസ്ത സിനിമാ താരം കെ.ആര്.വിജയയ്ക്ക് നല്‍കും.
നാദബ്രഹ്മ കലാക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നവരാത്രി സംഗീതോത്സവം 29ന് ചെറുപുഴ ജെഎംയുപി സ്കൂളില്‍ നടക്കും. രാവിലെ 7.30ന് കലാക്ഷേത്രത്തില്‍ ഗുരുപൂജ. രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സിനിമാ നടന് സിദ്ധരാജ് ദീപം തെളിയിക്കും. ചടങ്ങില്‍ കെ.ആര്.വിജയയയ്ക്ക് നാദബ്രഹ്മപുസ്കാരം സമര്‍പ്പിക്കും. യവനിക ഗോപാലകൃഷ്ണന് മുഖ്യാതിഥിയാകും. നൃത്ത കലാകാരന് എണ്ണയ്ക്കാട് നാരായണന്‍കുട്ടിക്ക് പ്രതിഭാ പുരസ്കാരം നല്‍കും. രാവിലെ 11.30 മുതല്‍ പ്രണവം ശങ്കരന് നമ്പൂതിരിയുടെ സംഗീതകച്ചേരി. ഉച്ചയ്ക്ക് രണ്ട് മുതല്‍ കുട്ടികളുടെ സംഗീതാര്‍ച്ചന, വൈകുന്നേരം അഞ്ച് മുതല്‍ ശ്രീലക്ഷ്മി മധുകുമാറിന്റെ സംഗീത സദസ്, ആറിന് മ്യൂസിക് നൈറ്റ്, ഏഴിന് നൃത്താഞ്ജലി എന്നിവ നടക്കും. 30ന് രാവിലെ മുതല്‍ യവനിക ഗോപാലകൃഷ്ണന് കുട്ടികളെ എഴുത്തിനിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: