സമരം ഒത്തുതീര്‍പ്പായി

Friday 22 September 2017 12:53 am IST

കണ്ണൂര്‍: വര്‍ദ്ധിപ്പിച്ച ഡിഎ നല്‍കാന്‍ തയ്യാറാകാത്ത സ്വകാര്യ ബസ്സുകളിലെ തൊഴിലാളികള്‍ സംയുക്ത തൊഴിലാളി യൂണിയന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ ജില്ലയില്‍ ആരംഭിച്ച സമരം ഒത്തുതീര്‍പ്പായി. സംയുക്ത തൊഴിലാളി യൂനിയന്‍ പ്രതിനിധികളും സ്വാകാര്യ ബസ് ഓണേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഒത്തുതീര്‍പ്പ് ധാരണ പ്രകാരം ദിവസകൂലി ഇനത്തില്‍ 28രൂപ 50 പൈസയും മാസ ശബളക്കാര്‍ക്ക് 627 രൂപയും രണ്ട് ഗഡു ഡിഎ ഇനത്തില്‍ ഒക്‌ടോബര്‍ 21 നുളളില്‍ നല്‍കും. ബസ്സുടമകളെ പ്രതിനിധീകരിച്ച് കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.പി.വത്സലന്‍, കെ.വേലായുധന്‍, രാജ്കുമാര്‍ കരുവാരത്ത് എന്നിവരും തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.കെ.ശ്രീജിത്ത്, കെ.ജയരാജന്‍, പി.സൂര്യദാസ്, കെ.കെ.നാരായണന്‍, പി.പി.സന്തോഷ്, പി.പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.