പിലാത്തറ: മാടായി ഉപജില്ലാ കേരള സ്കൂള്‍ കലോത്സവം നവമ്പര്‍ ഏഴു മുതല്‍ പത്തുവരെ കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കും. സബ്ബ് ജില്ലയിലെ നൂറോളം വിദ്യാലയങ്ങളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരക്കും എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്കായി അമ്പതോളം ഇനങ്ങളില്‍ എട്ട് വേദികളായി മത്സരങ്ങള്‍ അരങ്ങേറും. ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് എം. കുഞ്ഞിരാമന് (ചെയര്മാന്) പ്രിന്‍സിപ്പാള്‍ കെ.വി.രാജന് (ജനറല്‍ കണ്‍വീനര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: