പാനൂര്‍: മൊകേരി പഞ്ചായത്ത് ബിജെപി മുന്‍ പ്രസിഡണ്ട് ടി.കെ.ദാസന് അനുസ്മരണം സംഘടിപ്പിച്ചു. മാക്കൂല്‍പീടിക കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ സേവാമന്ദിരത്തില് നടന്ന ചടങ്ങില്‍ ആര്‍എസ്എസ് ഖണ്ഡ് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജയദേവന് മൊകേരി അധ്യക്ഷത വഹിച്ചു. കെകെ.ധനഞ്ജയന്, കെ.എം.അശോകന്, കെ.ശ്രീജിത്ത്, രവീന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: