ജില്ലയിലെങ്ങും ഗുരുദേവ സമാധി ദിനാചരണം നടത്തി

Friday 22 September 2017 12:57 am IST

കണ്ണൂര്‍: യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ തൊണ്ണൂറാമത് സമാധി ദിനാചരണം നാടൊട്ടുക്കും ആചരിച്ചു. എസ്എന്‍ഡിപി ശാഖായോഗങ്ങളുടെയും മറ്റും ആഭിമുഖ്യത്തില്‍ പുഷ്പാര്‍ച്ചന, ഗുരുദേവ പ്രാര്‍ത്ഥന, സമൂഹ സദ്യ, അനുസ്മരണ സമ്മേളനം, ശാന്തിയാത്ര, ദീപക്കാഴ്ച, ഭജന തുടങ്ങിയവ നടന്നു. തലശ്ശേരി ജ്ഞാനോദയയോഗം, കണ്ണൂര്‍ സുന്ദരേശ്വര ക്ഷേത്രം ഭക്തിസംവര്‍ദ്ധനി യോഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ പരിപാടികള്‍ നടന്നു. കാര്‍ത്തികപുരം: എസ്എന്‍ഡിപി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തില്‍ കാര്‍ത്തികപുരം ഗുരുദേവ ക്ഷേത്രത്തില്‍ ഗുരുസമാധി ആദരിച്ചു. കാട്ടുമറ്റത്തില്‍ മോഹനന്‍, ഇ.ഡി.രത്‌നാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാവുംതട്ട് ഗുരുമന്ദിരത്തില്‍ ഉപവാസവും പ്രാര്‍ത്ഥനയും അന്നദാനവും നടന്നു. കെ.ആര്‍.വാസുദേവന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇരിട്ടി: എസ്എന്‍ഡിപി യൂണിയന്റെയും വിവിധ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തില്‍ ഇരിട്ടി മേഖലയില്‍ ശ്രീനാരായണ ഗുരുവുന്റെ തൊണ്ണൂറാമത് മഹാസമാധിദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഇരിട്ടി എസ്എന്‍ഡിപി യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടി കല്ലുമുട്ടിയിലെ നാരായണഗുരു മന്ദിരത്തില്‍ സമൂഹപ്രാര്‍ത്ഥന, ഉപവാസം, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണം തുടങ്ങിയവ നടന്നു. യൂണിയന്‍ പ്രസിഡന്റ് കെ.വി.അജി പരിപാടി ഉദ്ഘാടനം ചെയ്തു. പി.കെ.രാമന്‍ മാസ്റ്റര്‍, ലക്ഷ്മിക്കുട്ടി, സുകുമാരന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ചന്ദനക്കാം പാറ, പയ്യാവൂര്‍, ഉളിക്കല്‍, മട്ടിണി, കോളിത്തട്ട്, ആനപ്പന്തി, വീര്‍പ്പാട്, ചരള്‍, വാളത്തോട്, മണിപ്പാറ, പടിയൂര്‍, പെരിങ്കരി, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ചെട്ടിയാംപറമ്പ്, അടക്കാത്തോട്, വെള്ളൂന്നി, തില്ലങ്കേരി, വേക്കളം, കോടംചാല്‍, പുന്നപ്പാലം, മേറ്റടി, മേനച്ചോടി, കാക്കയങ്ങാട്, കൊശവന്‍ വയല്‍, വിളമന, അമ്പലത്തട്ട്, ശ്രീകണ്ഠപുരം, കുളിഞ്ഞ, ചൂളിയാട് എന്നിവിടങ്ങളിലും സമാധി ദിനാചരണം സംഘടിപ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.