തലശ്ശേരി: മാരകായുധവുമായി സംഘം ചേര്‍ന്നെത്തി ആക്രമിച്ചു പരിക്കേല്പിച്ചതായി പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ കൂട്ടാക്കാത്ത തലശ്ശേരി പോലീസിനെതിരെ കോടതിയില്‍ ഹരജി. മട്ടാമ്പ്രം ചക്കരക്കാര് ഇടയിലെ കേയീസ് ലൈനില്‍ എം.പി.റാഷിദ് നല്കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഉത്തരവിട്ടു. പിലാക്കൂലിലെ മാടമില്ലത്ത് റിയാസ്, കസ്റ്റംസ് റോഡിലെ ആച്ചി എന്ന അര്‍ഷാദ്, ഇന്ദിരാ പാര്‍ക്കിനടുത്ത ചാലിക്കണ്ടി റിയാസ്, പിലാക്കൂലിലെ അജീര്‍, പി.പി.സുനീര്‍, ഷാഹു എന്ന ഷാഹുല്‍, ഷമീല്‍, പി.പി.അന്‍സാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇക്കഴിഞ്ഞ ആഗസ്റ്റ് 8 ന് രാത്രിയിലാണ് പരാതിക്കാരനായ റഷീദിനെ പ്രതികള്‍ ആക്രമിച്ചത്.പരിക്കേറ്റതിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സതേടി. പോലീസിന് വിവരം നല്‍കിയിരുന്നെങ്കിലും പ്രതികള്‍ സ്വാധീനിച്ചതിനാല്‍ കേസെടുത്തില്ലെന്ന് പരാതിപ്പെട്ടാണ് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: