രാഷ്ട്രത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത് ധീരജവാന്‍മാര്‍: പൂര്‍വ്വസൈനിക സേവാ പരിഷത്ത്

Friday 22 September 2017 12:57 am IST

കണ്ണൂര്‍: മഞ്ഞുമലകളിലും വനമേഖലകളിലും ജീവന്‍പണയം വെച്ച് സേവനമനുഷ്ഠിക്കുന്ന ധീരജവാന്‍മാരുടെ ത്യാഗോജ്വലമായ സേവനമാണ് രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുന്നതെന്ന് എസ്ബിഐ റീജിയണല്‍ മാനേജര്‍ ആര്‍.വി.സുരേഷ്. പൂര്‍വ്വ സൈനികസേവാ പരിഷത്ത് ജില്ലാ സമ്മേളനവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ജനക്ഷേമപദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ പൂര്‍വ്വ സൈനികര്‍ക്കും നിരവധി കാര്യങ്ങള്‍ ചെയ്യാനാവുമന്നും അദ്ദേഹം പറഞ്ഞു. പൂര്‍വ്വ സൈനികര്‍ക്കായി ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ആര്‍ജ്ജവം കാണിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രശംസനീയമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സേതുമാധവന്‍ പറഞ്ഞു. വനിതയായ നിര്‍മ്മലാ സീതാരാമനെ പ്രതിരോധ മന്ത്രിയായി നിയമിച്ചത് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജീവത്യാഗം ചെയ്ത ഝാന്‍സി റാണിയുള്‍പ്പടെയുള്ളവര്‍ക്കുള്ള അംഗീകാരമാണ്. ജില്ലാ പ്രസിഡണ്ട് പി.ആര്‍.രാജന്‍ അധ്യക്ഷത വഹിച്ചു. സംഘടനാ രക്ഷാധികാരി കേണല്‍ കെ.വി.ചന്ദ്രന്‍ പതാക ഉയര്‍ത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി മധുവട്ടവിള സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു. ജീവിത ശൈലീ രോഗങ്ങളെ കുറിച്ച് ഡോ.അജിത് വിശ്വമൈത്രി ക്ലാസ്സെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ.മോഹനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.പി.സദാശിവം, ശോഭന ഒതയോത്ത്, സാവിത്രി മോഹന്‍, കെ.തമ്പാന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പി.ആര്‍.രാജന്‍-പ്രസിഡണ്ട്, സി.ദിവാകരന്‍ നമ്പ്യാര്‍, സി.കെ.സുരേഷ് ബാബു- സെക്രട്ടറിമാര്‍, കേണല്‍ പിവിഡി നമ്പ്യാര്‍, കേണല്‍ കെ.വി.ചന്ദ്രന്‍, സുബേദാര്‍ നാരായണന്‍, എ.കെ.നാരായണന്‍- രക്ഷാധികാരിമാര്‍, എം.പി.സദാശിവന്‍, കെ.മോഹനന്‍, ആര്‍.വി.പവിത്രന്‍-വൈസ് പ്രസിഡണ്ടുമാര്‍, സി.കെ.മോഹനന്‍, കെ.എ.തമ്പാന്‍-ജനറല്‍ സെക്രട്ടറിമാര്‍, കെ.ശശീന്ദ്രന്‍- ട്രഷറര്‍ എന്നിവരെ തെരഞ്ഞടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.