പിലാത്തറ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയുടെ പ്രചരണത്തിനായി പിലാത്തറ മുതല്‍ എടാട്ട് വരെ സ്ഥാപിച്ച കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. സംഭവത്തില്‍ ബിജെപി കല്ല്യാശ്ശേരി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് അധ്യ ക്ഷത വഹിച്ചു. ടി.ശശീന്ദ്രന്, ചെറുതാഴം രാമചന്ദ്രന്, ശങ്കരന് കൈതപ്രം, കെ.സജീവന് എന്നിവര്‍ സംസാരിച്ചു. പരിയാരം പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: