ഇരിക്കൂര്‍: ഇരിക്കൂര്‍ ബസ്സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം. എടിഎമ്മിന്റെ മോണിറ്ററും പണം പുറത്തേക്കുവരുന്ന ഭാഗവും തകര്‍ത്തെങ്കിലും പണം സൂക്ഷിച്ചിരുന്ന ലോക്കര്‍ തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ബുള്ളറ്റ് ബൈക്കിലെത്തിയ രണ്ടുപേരടങ്ങുന്നസംഘമാണ് കവര്‍ച്ചാ ശ്രമത്തിന് പിന്നില്‍. ശബ്ദം കേട്ട് സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരന് ജനല്‍ തുറന്ന് അന്വേഷണം നടത്തിയപ്പോഴാണ് പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടത്. ഇരിക്കൂര്പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: