കണ്ണൂര്‍: ആലപ്പുഴ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മറ്റി പ്രതിക്ഷേധിച്ചു. ഭീഷണിപ്പെടുത്തി മാധ്യമങ്ങളുടെ വായടപ്പിക്കുന്നത് വ്യാമോഹമാണെന്നും ആക്രമികളെ ഉടന്‍ പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മറ്റി യോഗത്തില്‍ പ്രസിഡണ്ട് കെ.ടി.ശശി, സെക്രട്ടറി എന്‍.പി.സി.രംജിത്ത്, ട്രഷറര്‍ പ്രശാന്ത് പുത്തലത്ത്, ജോയിന്റ് സെക്രട്ടറി സി.വി.സാജു, മട്ടന്നൂര്‍ സുരേന്ദ്രന്, ഷമീര്‍ ഹമീദലി, കെ.സതീശന്, സബിന പത്മന്, എം.പി.അബദുള്സമദ്, ഷമീര്‍ ഊര്‍പ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: