യെസ് ബാങ്കില്‍ 2500 ജീവനക്കാരെ പിരിച്ചു വിട്ടു

Friday 22 September 2017 8:02 am IST

മുംബൈ: യെസ് ബാങ്ക് ജീവനക്കാരില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു. കംപ്യൂട്ടര്‍ വത്കരണത്തിന്റെ ഭാഗമായി കാര്യക്ഷമത കുറഞ്ഞ ഏതാനും ജീവനക്കാരെയാണ് പുറത്താക്കിയതെന്നു അധികൃതര്‍ അറിയിച്ചു. മൊത്തം ജീവനക്കാരില്‍ 10 ശതമാനം പേര്‍ പുറത്തുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഇന്ത്യന്‍ വ്യവസായി റാണാ കപൂര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിട്ടുള്ള ബാങ്കില്‍ 20,851 ജീവനക്കാരാണുള്ളത്. ചില തസ്തികകള്‍ റദ്ദാക്കുന്നതോടെ 2,500 ഓളം ജീവനക്കാരുടെ ജോലി നഷ്ടമാകും. 2004ല്‍ ബാങ്കില്‍ നിന്ന് രണ്ടായിരത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. നേരത്തെ, എച്ച്ഡിഎഫ്സി ബാങ്കും മൂന്ന് പാദങ്ങളിലായി ജീവനക്കാരുടെ എണ്ണം കുറച്ചിരുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ മൊത്തം എണ്ണം 11,000ത്തിലേക്കാണ് കുറച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.