തമിഴ്നാടിന്‍റെ അവസ്ഥ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ച പെണ്‍കുട്ടിയുടേത് പോലെ'

Friday 22 September 2017 10:37 am IST

  ചെന്നൈ: തമിഴ്‌നാട്ടില്‍ നൂറ്് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ താന്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ചലച്ചിത്ര കാരം കമല്‍ ഹാസന്‍. എന്നാല്‍ നിലവിലുള്ള ഒരു പാര്‍ട്ടികളുമായും താന്‍ മുന്നണിയുണ്ടാക്കില്ലെന്നും ഒറ്റയ്ക്ക് നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ആരുമായും കൂട്ടുകച്ചവടത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴകം ഭരിക്കുന്ന അണ്ണാ ഡിഎംകെയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമാണ്. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്‌നാട്ടിലെ ജനങ്ങള്‍. അവര്‍ക്ക് അതില്‍നിന്നും പുറത്തുകടക്കണമെന്നുണ്ട്. താന്‍ സൂപ്പര്‍ താരം രജനീകാന്തുമായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് രജനിയെ കണ്ടിരുന്നു. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അഴിമതിയെ തുടച്ചു നീക്കുകയെന്ന ഒരേയൊരു ലക്ഷ്യമാണുള്ളത്.എന്നാല്‍ ഇരുവരുടെയും മാര്‍ഗം വ്യത്യസ്ഥമായിരിക്കും. ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാത്തത് കൊണ്ട് അഭിപ്രായ വ്യത്യാസങ്ങളുമുണ്ടായില്ലെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.