സൈനിക ക്യാമ്പ് ആക്രമണം: രണ്ട് ഭീകരര്‍ പിടിയില്‍

Friday 22 September 2017 11:55 am IST

  കശ്മീര്‍ : ജമ്മു കശ്മീരില്‍ സൈനിക ക്യാമ്പ് ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ഭീകരര്‍ പിടിയില്‍.  ഗസന്‍ഫെര്‍, അരിഫ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ഇവരില്‍ നിന്നും എ കെ 47 തോക്ക്, രണ്ട് സര്‍വീസ് റിവോള്‍വര്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ അടക്കം നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ജമ്മു കശ്മീര്‍ മേഖലയില്‍ ഇവര്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും പോലീസ് വക്താവ് ശ്രീനഗറില്‍ അറിയിച്ചു. സെപ്തംബര്‍ 20 നാണ് അതിര്‍ത്തി സായുധ സേനയായ സശസ്ത്ര സീമാ ഭെല്ലിന്റെ ബനിഹാള്‍ ഏരിയയിലെ ജവഹര്‍ ടണലിന് നേര്‍ക്ക് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തില്‍ ഒരു ജവാന്‍ വീരമൃത്യൂ വരിക്കുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.