ഫാ. ടോം ഉഴുന്നാല്‍ ഇന്ത്യയിലെത്തുന്നു

Friday 22 September 2017 12:22 pm IST

  ബെംഗളൂരു: യെമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ടോം ഉഴുന്നാലില്‍ 28നു പുലര്‍ച്ചെ ദല്‍ഹിയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരെ കാണാനാണ് അദ്ദേഹം ദല്‍ഹിയിലെത്തുന്നത്. ബെംഗളൂരുവിലും രണ്ടുദിവസം തങ്ങിയശേഷം ഒക്ടോബര്‍ ഒന്നിന് കേരളത്തിലെത്തും. 2016 മാര്‍ച്ച് നാലിനാണ് ഫാദര്‍ ടോം ഉഴുന്നാലിനെ യമനില്‍ നിന്ന് ഒരു സംഘം ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. നീണ്ട 19 മാസത്തെ ദുരിത ജീവിതത്തിന് ശേഷം ഈ മാസം 12നാണ് ഉഴുന്നാലിലിനെ മോചിപ്പിച്ചത്. അവിടുന്നു നേരെ റോമിലേക്കായിരുന്നു ഫാ. ടോം പോയത്.