കുന്നത്തൂര്‍: കഞ്ചാവ് പൊതികളുമായി ടെലിവിഷന്‍ താരം എക്സൈസിന്റെ പിടിയിലായി. ശൂരനാട് പടിഞ്ഞാറ് കിഴക്കതില്‍ മുകള്തുണ്ടില് വീട്ടില്‍ ഷറബാ(29)ണ് ശാസ്താംകോട്ട എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടാളി സതീശന് (24) കഞ്ചാവ് പൊതികളുമായി കടന്ന് കളഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി മാലുമേല്‍ പാലത്തിന് സമീപത്ത് നടന്ന പരിശോധനയിലാണ് പിടിയിലായത്. കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി എത്തിച്ച കഞ്ചാവ് പൊതിയാണ് പിടികൂടിയതെന്ന് എക്സൈസ് അറിയിച്ചു. സിഐ ആര്.ബാബു, എസ്ഐ കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഷഹര്‍ഷ, ഷിഹാബ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: