അപകടക്കെണിയായി തൂക്കുപാലം

Friday 22 September 2017 12:47 pm IST

പുനലൂര്‍: തൂക്കുപാലം കാണാനെത്തുന്നവര്‍ കരുതിയില്ലെങ്കില്‍ അപകടക്കെണിയില്‍പ്പെടും. പാലത്തിന്റെ ഇരുവശത്തുമുള്ള കൈവരികളുടെ ഇടയിലുള്ള അകലം ഒരാള്‍ക്ക് കല്ലടയാറ്റിലേക്ക് പതിക്കാവുന്ന അവസ്ഥയി ലാണ്. പാലത്തിന്റെ സൗന്ദര്യം നഷ്ടപ്പെടാതെ നെറ്റുകളാല്‍ ആവരണം ചെയ്യുകയോ ഇടയ്ക്ക് ആംക്ലയര്‍ സ്ഥാപിക്കുകയോ ചെയ്യാം. എന്നാല്‍ അധികൃതര്‍ ഇനി യും അത് കണ്ടമട്ടില്ല.. തൂക്കുപാലത്തിന്റെ നവീകരണം സംബന്ധിച്ച് ഒട്ടേറെ വാഗ്ദാനങ്ങളാണ് നഗരസഭ ബഡ്ജറ്റില്‍ മുന്നോട്ടുവെച്ചിരുന്നത്. സൗരോര്‍ജ ദീപാലങ്കാരം, ഇരുകരയിലും നടപ്പാത, കുളിക്കടവിനോട് ചേര്‍ന്ന് പാര്‍ക്ക്, കല്ലടയാറിന്റെ തീരസംരക്ഷണം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ പദ്ധതികളില്ല. കിഴക്കന്‍ മേഖലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള കവാടമാണ് മുത്തശ്ശിതൂക്കുപാലം. സൗന്ദര്യവത്കരണവും സുരക്ഷിത സന്ദര്‍ശനവും അധികൃതര്‍ കണ്ടില്ല എന്നു നടിക്കുമ്പോള്‍ ഒരു പൈതൃക പുരാവസ്തു സ്മാരകമാണ് അപകടകാരിയായി അറിയപ്പെടുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.