കൊട്ടാരക്കര: പനവേലിയില്‍ രണ്ടു വീടുകളില്‍ മോഷണം. രണ്ടേകാല്‍ പവന്റെ മാലയും 7500 രൂപയും കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് മോഷണം നടന്നത്.
അശ്വതി ഭവന് വിജയന്‍പിള്ളയുടെ വീട്ടില്‍ നിന്നും വെന്റിലേറ്ററിന്റെ കമ്പി വളച്ച് ഉള്ളില്‍ കടന്ന മോഷ്ടാക്കള്‍ മേശയിലുണ്ടായിരുന്ന മാലയും പണവുമാണ് അപഹരിച്ചത്.
പിഎന്‍എസ് ഭവനില്‍ റജിയുടെ വീട്ടിലും മോഷ്ടാക്കളെത്തിയെങ്കിലും ഒന്നും നഷ്ടമായില്ല. ഇവിടെ കിടപ്പുമുറിയുടെ വാതില്‍ മോഷ്ടാക്കള്‍ തകര്‍ത്തു. വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് മോഷണം തുടര്‍ക്കഥയാവുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: