എന്‍ടി ടിവിയെ അജയ് സിങ്ങ് ഏറ്റെടുത്തേക്കും

Friday 22 September 2017 1:21 pm IST

  ന്യൂദല്‍ഹി: ഇംഗ്ലീഷ് വാര്‍ത്താ ചാനലായ എന്‍ടി ടിവിയെ സ്‌പൈസ് ജെറ്റ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിങ്ങ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ദ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്‍ഡിടിവി ഉടമകളായ പ്രണോയ് റോയും രാധിക റോയും സിബിഐ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനൊരുങ്ങുന്നത്. കാരാര്‍ പ്രകാരം ചാനലിന്റെ 40 ശതമാനം ഓഹരിയാണ് അജയ്ക്ക് ലഭിക്കുക. 20 ശതമാനം ഓഹരികള്‍ പ്രണോയ്യും രാധികയും നിലനിര്‍ത്തും. 2017 ജൂണ്‍ വരെ 61.45 ശതമാനം ഓഹരികളാണ് പ്രമോട്ടര്‍മാരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. ബാക്കി 38.55 ശതമാനം പൊതുമേഖല കമ്പനികളുടെ കൈവശവും. 400 കോടി രൂപയ്ക്കാണ് അജയ് ചാനല്‍ വാങ്ങിയത്, എന്നാല്‍ മുഴുവന്‍ തുക കണക്ക് കൂട്ടുമ്പോള്‍ 600 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എന്‍ഡി ടിവി ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.