കൊടുംവളവിലെ വാഹന പരിശോധന അപകടങ്ങള്‍ക്ക് കാരണമാകുന്നു

Friday 22 September 2017 2:18 pm IST

പാറശ്ശാല: റോഡിലെ കൊടും വളവില്‍ പോലീസിന്റെ വാഹന പരിശോധന അപകടങ്ങള്‍ക്ക് കാരണമാകുന്നു. ധനുവച്ചപുരം പാര്‍ക്ക് ജംഗ്ഷനിലാണ് പാറശ്ശാല പോലീസിന്റെ നിയമ ലംഘന വാഹന പരിശോധന. ജംഗ്ഷനില്‍ വളവായതിനാല്‍ വാഹന പരിശോധന നടത്തുന്നത് കാണാന്‍ സാധിക്കില്ല. വളവിലെത്തുമ്പോള്‍ പോലീസിന്റെ പെട്ടെന്നുള്ള കൈകാണിക്കലില്‍ വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ഇതേതുടര്‍ന്ന് അപകടങ്ങളും സംഭവിക്കുന്നു. പിറകെ വരുന്ന വാഹനങ്ങള്‍ തമ്മില്‍ കൂട്ടിമൂട്ടുന്നതിനും ഇത് ഇടായക്കുന്നു. ഒരു വാഹനം പരിശോധിച്ച് വിട്ടതിന് ശേഷം മാത്രമേ അടുത്ത വാഹനം കൈ കാണിച്ച് നിര്‍ത്തി പരിശോധിക്കാന്‍ പാടുള്ളുവെന്ന ഡിജിപിയുടെ നിര്‍ദ്ദേശത്തിനെ കാറ്റില്‍പറത്തിയാണ് ഇവിടെ വാഹന പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം രണ്ട് ബൈക്ക് യാത്രക്കാരെ പോലീസ് പെട്ടെന്ന് തടഞ്ഞത് അപകടത്തില്‍പ്പെടാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കൊടും വളവിലെ പരിശോധനയെക്കുറിച്ച് തിരക്കാന്‍ ചെന്ന് മാധ്യമ പ്രവര്‍ത്തകനെ പോലീസുകാരന്‍ ഭീഷണിപ്പെടുത്തുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.