മൂന്ന് സ്വാശ്രയ കോളേജുകളിലെ പ്രവേശനം അംഗീകരിച്ചു

Friday 22 September 2017 2:19 pm IST

ന്യൂദല്‍ഹി: മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം അംഗീകരിക്കുമെന്ന് സുപ്രീംകോടതി. വാക്കാലാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്. അടൂര്‍ മൌണ്ട് സിയോണ്‍, തൊടുപുഴ അല്‍ അസ്‌ഹര്‍, ഡി‌എം വയനാട് കോളേജുകളിലെ എംബിബിഎസ് കോഴ്സുകളിലേക്ക് നടത്തിയ 400 അഡ്‌മിഷനുകളാണ് കോടതി അംഗീകരിച്ചത്. മാനേജുമെന്റുകളും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയും തമ്മിൽ നടത്തിയ വടംവലിയിൽ വിദ്യാർത്ഥികളുടെ കാര്യം ത്രിശങ്കുവിലായെന്നും കോടതി ചൂണ്ടിക്കാട്ടി. കോളേജുകൾ സമർപ്പിച്ച അപേക്ഷയിൽ വാദം കേട്ട കോടതി വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്ത് മാത്രമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് വ്യക്തമാക്കി. കോളജുകളുടെ അംഗീകാരം സംബന്ധിച്ച ഹര്‍ജിയില്‍ വസ്തുത പരിശോധിച്ച് രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെകരുതി കടുത്ത തീരുമാനമെടുക്കരുതെന്ന് സംസ്ഥാനസർക്കാർ കോടതിയോട്ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.