ചിറയിന്‍കീഴ്: കളഞ്ഞുകിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി കെഎസ്ഇബി ജീവനക്കാരന് മാതൃകയായി. കടയ്ക്കാവൂര്‍ ഇലക്ട്രിസിറ്റി ഓഫീസിലെ മീറ്റര്‍ റീഡറായ അരുണിന് യാത്രാമദ്ധ്യേ റോഡില്‍ നിന്നും കിട്ടിയ പണമടങ്ങിയ പേഴ്സ് കടയ്ക്കാവൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു. അന്വേഷണത്തില്‍ പേഴ്സ് ബിബിന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉടമസ്ഥനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയും കടയ്ക്കാവൂര്‍ എസ്ഐ സജീറിന്റെയും, ജൂനിയര്‍ എസ്ഐ ശ്യാമിന്റെയും സാന്നിദ്ധ്യത്തില്‍ കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: