പേട്ട: ഭക്തി നിര്‍വൃതിയില്‍ കരിക്കകം ചാമുണ്ഡി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ക്ഷേത്ര മേല്‍ശാന്തി കെ.പി ദേവദാസ് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രത്യേക പൂജകളോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കരിക്കകത്തമ്മ നവരാത്രി സംഗീതോത്സവത്തിനും ഇന്നലെ തുടക്കമായി. ഒന്‍പത് ദിവസത്തെ സംഗീതോത്സവത്തില്‍ ബാല ഭാസ്കര്‍, പിന്നണി ഗായകന് സുധീപ് കുമാര്‍, പന്തളം ബാലന് തുടങ്ങി നിരവധി കലാപ്രതിഭകള്‍ ക്ഷേത്ര നവരാത്രി മണ്ഡപത്തില്‍ സംഗീത വിരുന്നൊരുക്കും. കൂടാതെ നൃത്ത നൃത്യങ്ങള്‍, സംഗീത കച്ചേരി, ഓട്ടന്തുള്ളല് തുടങ്ങിയവയും വേദിയില്‍ അരങ്ങേറും.
സംഗീതോത്സവത്തിന് തുടക്കം കുറിച്ച് നടന്ന സാംസ്കാരിക സമ്മേളനം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് മുഖ്യാതിഥിയായി. ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് ജി. ശ്രീകുമാരന്‍ നായര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
കൗണ്‍സിലര്‍ ഹിമസിജി, ട്രസ്റ്റ് പ്രസിഡന്റ് കെ. മുരളീധരന് നായര്‍, വൈസ് പ്രസിഡന്റ് ജി.എന്‍. സാജു, സെക്രട്ടറി എം. ഭാസ്കരന് നായര്‍, ജോയിന്റ് സെക്രട്ടറി ജെ. ശങ്കരദാസന് നായര്‍, ട്രഷറര്‍ എം.ജനാര്ദ്ദനന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: