തിരുവനന്തപുരം: നവരാത്രി വിഗ്രഹങ്ങള്‍ തലസ്ഥാന നഗരിയിലെ വിവിധ ക്ഷേത്രങ്ങളില്‍ കുടിയിരുത്തിയതോടെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. സരസ്വതീദേവിയെ ദര്‍ശിക്കാന്‍ ഭക്തജനങ്ങളുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. നവരാത്രി മണ്ഡപത്തില്‍ സരസ്വതീ ദേവിയെ ദര്‍ശിക്കാന്‍ രാവിലെ 5.30 മുതല്‍ 7.30 വരെയും 8. 30 മുതല്‍ 10 .30 മണി വരെയും വൈകുന്നേരം 3 മണിമുതല്‍ 5 മണിവരെയും രാത്രി 9 മുതല്‍ 10 മണിവരെയുമാണ് ദര്‍ശന സമയം. ദിവസവും പ്രത്യേക സരസ്വതീ പൂജകളും ഉണ്ടാകും. നവരാത്രി പൂജയോടനുബന്ധിച്ച് ദിവസവും കലാവിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റവും നൃത്ത, സംഗീതാര്‍ച്ചനയും അരങ്ങേറും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നവരാത്രി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 29 വരെ ദിസവവും വൈകുന്നേരം 6 ന്് സംഗീത വിദ്വാന്മാരുടെ സംഗീതക്കച്ചേരി അരങ്ങേറും. ഇതില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗമായ രാമവര്‍മ്മയുടെ കച്ചേരി 24 ന് അവതരിപ്പിക്കും. പാറശാല പൊന്നമ്മാളിന്റെ കച്ചേരി 27 ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: