ആഘോഷിച്ചു

Friday 22 September 2017 2:23 pm IST

വിഴിഞ്ഞം: സഞ്ചാരികള്‍ക്ക് മധുരം നല്‍കിയും സൗജന്യ പ്രവേശനം അനുവദിച്ചും കോവളം ലൈറ്റ് ഹൗസ് പിറന്നാള്‍ ആഘോഷിച്ചു. പിറന്നാള്‍ ദിനത്തില്‍ നൂറുകണക്കിന് സഞ്ചാരികളാണ് ലൈറ്റ് ഹൗസില്‍ കയറാനും ദിനാഘോഷത്തില്‍ പങ്കെടുക്കാനുമെത്തിയത്. ആഘോഷത്തോടനുബന്ധിച്ച് ലൈറ്റ് ഹൗസും പരിസരവും അലങ്കരിച്ചിരുന്നു. രാവിലെ ഹെഡ് ലൈറ്റ് കീപ്പര്‍ കെ.ജി.ബിനോദ് പതാക ഉയര്‍ത്തി. നാവിഗേഷന്‍ അസിസ്റ്റന്റ് പി.എസ്.അനൂപ്, അറ്റന്‍ഡര്‍ കരുണന്‍, എന്നിവര്‍ സന്ദര്‍ശകരെ സ്വീകരിച്ചു. 1962 സെപ്റ്റംബര്‍ 21ന് ലൈറ്റ് ഹൗസ് ആക്ട് നിലവില്‍ വന്നതിന്റെ ഓര്‍മയ്ക്കായാണ് എല്ലാ വര്‍ഷവും ഈ ദിവസം ലൈറ്റ് ഹൗസ് ദിനമായി ആഘോഷിക്കുന്നത്. 1972ലാണ് കോവളത്തെ ലൈറ്റ് ഹൗസ് കമ്മീഷന്‍ ചെയ്തത്. രാജ്യമൊട്ടാകെ ഇന്നലെ ലൈറ്റ് ഹൗസ് ദിനം ആഘോഷിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.