ഡിവൈഎസ്പിയുടെ മര്‍ദ്ദനം

Friday 22 September 2017 2:25 pm IST

പേട്ട: നടുറോഡില്‍ മദ്ധ്യവയസ്‌ക്കന് ക്യാമ്പ് ഡിവൈഎസ്പിയിയുടെ ക്രൂരമര്‍ദ്ദനം. ആനയറ മുല്ലൂര്‍ ലെയ്‌നില്‍ അജിതാ ഭവനില്‍ ചന്ദ്രന്‍ (55) നാണ് മര്‍ദ്ദനമേറ്റത്. എസ്എപി ക്യാമ്പിലെ ഡിവൈഎസ്പി സാജുമോനാണ് അകാരണമായി തന്നെ മര്‍ദ്ദിച്ചതെന്ന് സംഭവത്തെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രന്‍ പറഞ്ഞു. ഇന്നലെ രാവിലെയോടെ ആനയറ മുഖക്കാട് വന്നശേഷം തിരികെ മടങ്ങുകയായിരുന്നു ചന്ദ്രന്‍. ഇരുചക്ര വാഹനത്തില്‍പോയ ഡിവൈഎസ്പി തന്നെക്കണ്ടതോടെ വാഹനം നിര്‍ത്തി ചാടിയിറങ്ങി ഉടുപ്പിന് കുത്തിപ്പിടിച്ച് റോഡിലിട്ട് മര്‍ദ്ദിക്കുകയായിരുന്നു.മുന്‍ വൈരാഗ്യമാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് ചന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.