വിഴിഞ്ഞം: ലൈറ്റ് ഹൗസ് ബീച്ചിലെ നീലകണ്ഠാ ഹോട്ടല്‍ മുറിയില്‍ തീപിടിത്തം. ഇന്നലെ രാവിലെയുണ്ടായ സംഭവത്തില്‍ ആളപായമില്ല. മുറിയിലെ ടിവി കത്തിനശിച്ചു. മുറിയിലുണ്ടായിരുന്നവര്‍ തീപടരുന്നത് കണ്ട് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. വിഴിഞ്ഞത്തു നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് തീയണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: