മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

Friday 22 September 2017 2:34 pm IST

തിരുവനന്തപുരം: മാധ്യമ പ്രവവര്‍ത്തകര്‍ക്കും സ്ഥാനപങ്ങള്‍ക്കും നേരെ നിരന്തരം നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബും പ്രതിഷേധിച്ചു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് വിഘാതമായ ഇത്തരം ജനാധിപത്യവിരുദ്ധ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിംഗലം അധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡന്റ് ജി.രാജീവ്, ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്‍, യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എ.സുകുമാരന്‍, ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദ് പെരുമാതുറ, പ്രസ് ക്ലബ് മാനേജിംഗ് കമ്മിറ്റി അംഗം അജിബുധനൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ ജില്ലാ ട്രഷറര്‍ പ്രിന്‍സ് പാങ്ങാടന്‍ പ്രമേയം അവതരിപ്പിച്ചു  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.