തിരുവനന്തപുരം: വൈഎംസിഎ ഏര്‍പ്പെടുത്തിയ ബെസ്റ്റ് സ്കൂള്‍ മാഗസിനുള്ള ട്രോഫി, ഹൈസ്ക്കൂള്-ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയുടെ ‘പോസ്റ്റ് ബോക്സ്’ ന് ലഭിച്ചു. പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്ററി സ്കൂളിന്റെ മാഗസിന് ‘സംസ്കൃതി’ രണ്ടാം സ്ഥാനവും ലയോള സ്കൂളിന്റെ മാഗസിന് ‘ദി ലയോളൈറ്റ്’, ഗവ. മോഡല്‍ സ്കൂളിന്റെ ‘മധുരം, സൗമ്യം, ദീപ്തം’ എന്നിവ മൂന്നാം സ്ഥാനവും നേടി. എല്‍പി-യുപി വിഭാഗത്തില്‍ പൂവച്ചല്‍ ഗവ. യുപിഎസിന്റെ വൈഖരി ഒന്നാം സ്ഥാനവും കാഞ്ഞിരംകുളം ഗവണ്മെന്റ് എല്‍പി സ്കൂള്‍ മാഗസിന് ‘സുവര്‍ണ സര്ഗവീചികള്’ രണ്ടാം സ്ഥാനവും നെടുമങ്ങാട് ഗവ. യുപി സ്കൂള്‍ മാഗസിന് ‘അക്ഷരി’ മൂന്നാം സ്ഥാനവും നേടി. 26ന് നടക്കുന്ന വൈഎംസിഎ വാര്‍ഷികസമ്മേളനത്തില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: